ഹൈദരാബാദ്: തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ മുലുഗു ചൽപാക വനമേഖലയിൽ തെലങ്കാന പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ 5.30 ഓടെ മാവോയിസ്റ്റ് വിരുദ്ധ ഗ്രേഹൗണ്ട്സ് സേന സംഘവുമായി ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു.
യെല്ലണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡറും സിപിഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവുമായ ഭദ്രു എന്ന കുർസം മംഗു (35), എഗോലപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ് സിംഗ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ 47, ജി3, ഇൻസാസ് റൈഫിളുകളും മറ്റ് തോക്കുകളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. മേഖലയിൽ മാവോയിസ്റ്റ് പുനരുജ്ജീവനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ശബരി സ്ഥിരീകരിച്ചു.
TAGS: NATIONAL | MAOISTS
SUMMARY: 7 Maoists killed in encounter with security forces in Telangana’s Mulugu
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…