ബെംഗളൂരു: ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാംഗം കർണാടകയിൽ അറസ്റ്റിൽ. 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 69-കാരനായ പ്രകാശ് രത്തിലാൽ ഹിംഗുവിനെയാണ് ഹുബ്ബള്ളിയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ആർതർ റോഡ് ജയിൽ കലാപക്കേസിലെ പ്രതിയാണ് ഇയാൾ.
1996-ലാണ് ആർതർ റോഡ് ജയിൽ കലാപം നടന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കേസിന്റെ വിചാരണയിൽ നടക്കുന്നതിനിടെയാണ് പ്രതി ഒളിവിൽ പോയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഹുബ്ബള്ളിയിൽ എത്തിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ മുംബൈയിലെ അറസ് ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
TAGS: KARNATAKA | ARREST
SUMMARY: Gang member of Davood Ibrahim arrested
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…