രാജസ്ഥാനിലെ ജലവാറില്‍ ദുരഭിമാനക്കൊല. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ ഭർത്താവിൻറെ കണ്‍മുന്നില്‍ വച്ച് സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കൊലപാതകശേഷം വീട്ടുകാർ ഒളിവിലാണ്.
ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികള്‍ വിവിധ സ്ഥലങ്ങളില്‍ മാറിത്താമസിച്ചു. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ ഗ്രാമത്തില്‍ കഴിയവേ ഷിംലയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. തുടർന്ന് രവി ഭീലിനൊപ്പം ബാങ്കില്‍ പോകവേ ഷിംലയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് രവി ഭീല്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണത്തിലാണ് ഷിംലയെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
TAGS : RAJASTHAN | MURDER
SUMMARY : The family killed the woman who married her lover
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…