ബെംഗളൂരു : മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേർളക്കട്ടെയിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ രണ്ട് മലയാളികകള്‍ പോലീസ് പിടിയിലായി. മോഷ്ടാക്കളില്‍ ഒരാൾ പോലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരാണ് പിടിയിലായവർ. കാസറഗോഡ് സ്വദേശി അബ്ദുൽ ലത്തീഫാണ് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനുമുള്ള ശ്രമങ്ങൾ നടക്കുന്നു.
29ന് പുലർച്ചെയാണ് സംഭവം. ദെർളകട്ടയിലെ വാണിജ്യ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസിന്‍റെ വാതിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്നുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വാതിലിന്റെ പൂട്ടു പൊളിക്കുന്നതിനിടെ സുരക്ഷാ സൈറൺ മുഴങ്ങി. കമ്പനിയുടെ കൺട്രോൾ റൂമിലും സുരക്ഷാ അലാം അടിച്ചതോടെ ഉദ്യോഗസ്ഥർ പോലീസിൽ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള കെഎസ് ഹെഗ്ഡെ ആശുപത്രിക്കു സമീപം നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസെത്തിയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ഇരുവരും നേരത്തെയും സമാനമായ മോഷണകേസുകളില്‍ പ്രതികളാണ്.
<br>
TAGS : ROBBERY ATTEMPT | MANGALURU
SUMMARY : Attempted robbery in a financial institution: Malayalis arrested
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ.…
ബെംഗളൂരു: തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിക്കുള്ളിൽ മരക്കരി കത്തിച്ചതിനെത്തുടർന്ന് വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.…
ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി 2.804 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും 2.100…
ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…
ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…
ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…