ബ്രസീലിയ: ബ്രസീലിൽ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 10 പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ ബ്രസീലിയൻ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 12ഓളം പേർക്ക് പരുക്കേറ്റു.
ബ്രസീലിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസൺ ആയതിനാൽ ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നതും വിനോദസഞ്ചാരികളാണെന്നാണ് റിപ്പോർട്ടുകൾ. എല്ലാവരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അധികൃതർ പറഞ്ഞു.
പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ലൂയിസ് ക്ളൗഡിയോ ഗലേയാസി എന്ന പ്രാദേശിക ബിസിനസുകാരനാണ് അപകട സമയത്ത് വിമാനം പറത്തിയിരുന്നത്. കുടുംബസമേതം സാവോപോളോയിലേക്ക് പോകുകയായിരുന്നു ഇയാൾ. 61 വയസുകാരനായ ഇയാൾ വിമാനത്തിലുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ മൂന്ന് പെൺമക്കൾ, കുടുംബാംഗങ്ങൾ, കമ്പനിയിലെ ഒരു ജീവനക്കാരൻ എന്നിവരാണ് മരിച്ചത്.
<br>
TAGS : PLANE CRASH | BRAZIL
SUMMARY : A small plane crashed into a shop in the city center and crashed; 10 passengers died, about 12 were injured
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…