കൊച്ചി: സിനിമാ താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യുവതിയെ ഒരുസംഘം ആളുകൾക്ക് കാഴ്ചവയ്‌ക്കാൻ നടി ശ്രമിച്ചെന്നാണ് പരാതി.
2014ൽ തമിഴ് സിനിമ ഓഡിഷനായി ചെന്നൈയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ സമയത്തായിരുന്നു സംഭവം. അന്ന് 16 വയസ്സായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ഷേഖ് ദർബേഷ് സാഹിബ്, തമിഴ്‌നാട് ഡിജിപി എന്നിവർക്ക് യുവതി കഴിഞ്ഞ ദിവസം ഓൺലൈനിൽ പരാതി നൽകിയിരുന്നു.
<BR>
TAGS : POCSO CASE
SUMMARY : POCSO case against actress who filed harassment complaint against actors
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…