15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയാനൊരുങ്ങി തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.
‘ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നില്‍. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യര്‍ഥിക്കുകയാണ്.
എന്റെ മുന്‍ഗണന എല്ലായിപ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും സന്തോഷവും എന്റര്‍ടെയ്ന്‍മെന്റും നല്‍കുക. അതു തുടരും. ഞാന്‍ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും’- ജയം രവി പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ വേര്‍പിരിയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജയം രവിയോ ആരതിയോ ഇതിനെക്കറിച്ച് പ്രതികരിച്ചിരുന്നില്ല. നേരത്തെ തന്നെ ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ആരതി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ ‘മാരീഡ് ടു ജയം രവി’ എന്ന ഇന്‍സ്റ്റഗ്രാം ബയോ മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. 2009ലായിരുന്നു ആരതിയും ജയം രവിയും തമ്മിലുള്ള വിവാഹം. ആരവ്, അയാന്‍ എന്നിവരാണ് മക്കള്‍.
TAGS : JAYAM RAVI | DIVORCED
SUMMARY : Actor Jayam Ravi divorced
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…