മുംബൈ: കൊല്ലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.
പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.
നേരത്തെ ലോറന്‍സ് ബിഷ്‌ണോയിയുടെ സഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നത്.
TAGS : SALMAN KHAN | DEATH THREAT | ARREST
SUMMARY : Death threat to actor Salman Khan; A 20-year-old man was arrested
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…