മുംബൈ: പ്രശസ്ത മറാത്തി നടൻ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അതുല്‍ പർചുരെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
കപില്‍ ശർമ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അതുല്‍ പർചുരെ അറിയപ്പെടുന്ന മറാത്തി നടനായിരുന്നു. വർഷങ്ങളായി ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു അതുല്‍ പർചുരെ. കപില്‍ ശർമ്മ ഷോ പോലുള്ള ജനപ്രിയ ഷോകളില്‍ അതുല്‍ പർചുരെ സാന്നിധ്യമായിട്ടുണ്ട്.
അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത് എന്നിവരുടെ സിനിമ ഓള്‍ ദ ബെസ്റ്റിലെ അതുല്‍ പർചുരെയുടെ കോമഡി റോള്‍ ഏറെ ശ്രദ്ധേയമാണ്. സലാമേ ഇഷ്ക്, പാര്‍ട്ണര്‍, ഖട്ടമീട്ട, ബുഡ്ഡാ ഹോ ഗാ തേരാ ബാപ്പ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
TAGS : ATHUL PARCHUR | PASSED AWAY
SUMMARY : Actor Atul Parchure passed away
പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുതിപ്പ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയിലെത്തി. പവന്‍ വില 91,560 രൂപയാണ്.…
കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ…
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ്…
ബെംഗളൂരു: ചാമരാജനഗർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബിലിഗിരി രംഗനാഥ സ്വാമി ടൈഗർ റിസർവിന് കീഴിലുള്ള ഗൊംബെഗല്ലു ആദിവാസി…
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്.…