ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.40 നാണ് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നത്. 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ബസിന് സ്വീകരണം നല്‍കി. ബസ് ജീവനക്കാരായ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയാഫര്‍, കണ്ടക്ടര്‍ ഷാജിമോന്‍ എന്നിവരെ സുവർണ ഭാരവാഹികള്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, കോറമംഗല സോൺ ചെയർമാൻ മധു മേനോൻ, കൺവീനർ ഷാജു കെ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ബസിന് രാവിലെ താമരശ്ശേരിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കിയിരുന്നു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ഡീലക്സ് ബസുകളെ അപേക്ഷിച്ച് ചാർജ് കൂടുതലാണെങ്കിലും മികച്ച യാത്രാ സൗകര്യമാണു ബസിലുള്ളത്.
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…