നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.40 നാണ് മൈസൂരു റോഡ്‌ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നത്. 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ബസിന് സ്വീകരണം നല്‍കി. ബസ് ജീവനക്കാരായ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയാഫര്‍, കണ്ടക്ടര്‍ ഷാജിമോന്‍ എന്നിവരെ സുവർണ ഭാരവാഹികള്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, കോറമംഗല സോൺ ചെയർമാൻ മധു മേനോൻ, കൺവീനർ ഷാജു കെ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ബസിന് രാവിലെ താമരശ്ശേരിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കിയിരുന്നു.

ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ഡീലക്സ് ബസുകളെ അപേക്ഷിച്ച് ചാർജ് കൂടുതലാണെങ്കിലും മികച്ച യാത്രാ സൗകര്യമാണു ബസിലുള്ളത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

നഗോയ: തന്റെ 28-ാം ജന്മദിനത്തില്‍ രാജ്യത്തിന് മികച്ച സമ്മാനമേകി ഏഷ്യൻ ഗെയിംസ്...

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി...

വോട്ടര്‍ പട്ടികയിലെ ഒഴിവാക്കല്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിർദേശം...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

Related Articles

Popular Categories