ബെംഗളൂരു : മടിക്കേരി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുവർഷമായി നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി. 40 വയസ്സുള്ള കജൂർ കർണ എന്ന കാട്ടാനയെയാണ് വനംവകുപ്പ് പിടികൂടിയത്.
‘ഓപ്പറേഷൻ കർണ’ എന്ന പേരില്‍ കഴിഞ്ഞ ആറ് മാസമായി ആനയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു കര്‍ണാടക വനം വകുപ്പ്. സോമവാർപേട്ട് വനം വകുപ്പ് മേഖലയിൽനിന്നുള്ള അറുപത് ജീവനക്കാരും പോലീസും മൃഗസംരക്ഷണ, വെറ്ററിനറി ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ പിടികൂടിയത്. മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്, മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് ഓടിപ്പോയി. ഒരു കിലോമീറ്ററോളം ഓടിയശേഷം ബോധം നഷ്ടപ്പെട്ട ആനയെ ഉദ്യോഗസ്ഥരെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ദുബാരെ ആനക്യാമ്പിലേക്ക് മാറ്റി.
ഐഗുരു ഗ്രാമപ്പഞ്ചായത്തിലെ കജൂർ, യാദവരെ, സജ്ജള്ളി, കോവർ കൊല്ലി, യാദവനാട്, ബനവർ എന്നിവിടങ്ങളിൽ അലഞ്ഞുനടന്ന ആന പ്രദേശവാസികളെ ആക്രമിക്കുന്നത് പതിവാക്കിയിരുന്നു. മടിക്കേരി-സോമവാർപേട്ട് സംസ്ഥാന പാതയിലെ കോവർകൊല്ലി ജങ്ഷനും കജൂർ ജങ്ഷനും ഇടയിൽ ആനയുടെ സാന്നിധ്യമുള്ളത് വാഹനമോടിക്കുന്നവരിലും ഏറെ ഭീതിയുണ്ടാക്കിയിരുന്നു.
<BR>
TAGS : WILD ELEPHANT | MADIKKERI
SUMMARY : Wild elephant kajur karna captured
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…