കേരളത്തില്‍ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
ഇതിന് പുറമേ 12 ജില്ലകളിൽ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് നൽകി. ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു.
ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയിൽ 40°സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ആണിത്. കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
കേരളത്തിലെ സാഹചര്യത്തിന് സമാനമായി തമിഴ്നാട്ടിലും കൊടുംചൂട് തുടരുകയാണ്. ചരിത്രത്തിൽ ആദ്യമായി ചൂട് കൂടിയതിനാൽ തമിഴ് നാട്ടിലെ ഏഴ് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്. കരൂർ പരമതിയിൽ ഇന്നലെ 44.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര്‍ 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി 'ഓണരവം 2025'ന്റെ…
ഡൽഹി: ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ…
കൊച്ചി: പാലിയേക്കര ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്‍എച്ച്‌എഐയുടെ ന്യായീകരണമുള്ളത്.…
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…