ASSOCIATION NEWS

ഡബ്ല്യൂഎംഎഫ് ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച്

ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.എ. ഹാരിസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബിസിനസ്‌ ക്ലബ് ചെയർമാൻ റെജിൻ ചാലപ്പുറം അധ്യക്ഷത വഹിച്ചു. ബിസിനസ് വെബ്‌സൈറ്റിന്റെ സ്വിച്ച് ഓൺ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ നിർവഹിച്ചു.

അറാട്ട് ഡെവലപ്പേഴ്സ് ചെയർമാൻ ടോണി വിൻസന്റ്, എക്സ്പേർട്ട്സ്ഹബ് എഐ കോ-ഫൗണ്ടറും ലെഡ്ജ്ഷുർ കൺസൾട്ടിംഗ് സി.ഇ.ഒ.യുമായ രവി കുമാർ ശ്രീധരൻ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല, ജോസ് അലുക്കാസ് എം.ഡി വർഗീസ് അലുക്കാസ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡയറക്ടർ, ജോൺ കെ. ജോൺ എന്നിവർ സംസാരിച്ചു.ഡബ്ല്യൂഎംഎഫ് ബിസിനസ് ക്ലബ് സെക്രട്ടറി സജ്ജൻ ജോർജ് പാനൽ ചര്‍ച്ചക്ക് നേതൃത്വം നൽകി.

10 രാജ്യങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു. ചലച്ചിത്ര താരം സന്ധ്യ മനോജിന്റ നൃത്താവിഷ്കാരവും അരങ്ങേറി. ഡബ്ല്യൂഎംഎഫ് ബെംഗളൂരു കൗണ്‍സില്‍ പ്രസിഡന്റ്, ജോതീഷ് മാത്യു നന്ദി പറഞ്ഞു.
SUMMARY: WMF Business Club Global Launch

NEWS DESK

Recent Posts

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…

49 seconds ago

തൃശ്ശൂർ പൂരം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…

36 minutes ago

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…

58 minutes ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

1 hour ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; 9 കുറ്റങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പുതിയ നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…

2 hours ago

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

3 hours ago