LATEST NEWS

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; വയോധികന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച്‌ കോടതി. മൂന്ന് വർഷത്തോളം വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തവും 80000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതിയുടേതാണ് വിധി.

പോത്താനിക്കാട് അല്‍ഫോണ്‍സ നഗർ തോട്ടുങ്കരയില്‍ അവറാച്ചൻ എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ‍്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി എന്നാണ് വിധിയില്‍ പറയുന്നത്.

പെണ്‍കുട്ടി നാലാം ക്ലാസ് വിദ്യർഥിയായിരുന്നത് മുതല്‍ അതായത് 2018 മുതല്‍ തുടർച്ചായി മൂന്ന് വർഷം പ്രതി കുട്ടിയെ ബലാത്സംഘത്തിന് ഇരയാകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോത്താനിക്കാട് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി വന്നത്.

SUMMARY: Man gets double life sentence for raping nine-year-old girl

NEWS BUREAU

Recent Posts

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

40 minutes ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

55 minutes ago

പാനൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…

2 hours ago

എഎപിയില്‍ വൻ പിളര്‍പ്പ്; രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് എംപിമാര്‍ ബിജെപിയിലേക്ക്

ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…

2 hours ago

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…

3 hours ago

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം: വിരമിച്ച്‌ മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…

3 hours ago