Categories: NATIONALTOP NEWS

നാവികസേനയ്ക്ക് 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍; ഫ്രാന്‍സുമായി 63000 കോടി രൂപയുടെ കരാറിന് ഇന്ത്യ

ന്യൂഡൽഹി: ഫ്രാൻസില്‍ നിന്ന് റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നല്‍കി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി 26 റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. ഇരുരാജ്യങ്ങളിലെയും സർക്കാരുകള്‍ തമ്മിലുള്ള കരാറാണിത്. 63,000 കോടിയുടെ കരാറില്‍ വൈകാതെ ഒപ്പുവെക്കും.

കരാറനുസരിച്ച്‌ 22 സിംഗിള്‍ സീറ്റർ വിമാനങ്ങളും നാല് ഡബിള്‍ സീറ്റർ വിമാനങ്ങളുമാണ് ലഭിക്കുക. ഫ്ലീറ്റ് മെയിന്റനൻസ്, ലോജിസ്റ്റിക്കല്‍ സപ്പോർട്ട്, വ്യക്തിഗത പരിശീലനം എന്നിവ അടക്കം സമഗ്രമായ പാക്കേജാണ് കരാറിലുള്ളത്. കരാറില്‍ ഒപ്പുവച്ച്‌ അഞ്ച് വർഷങ്ങള്‍ക്കുള്ളിലാണ് വിമാനങ്ങള്‍ ലഭിക്കുക. ഇന്ത്യയുടെ പ്രഥമ എയർക്രാഫ്റ്റ് വാഹിനിയായ INS വിക്രാന്തില്‍ ഇവയെ വിന്യസിക്കും.

നേരത്തെ വ്യോമസേനയ്‌ക്ക് വേണ്ടി 36 റാഫേല്‍ ജെറ്റുകള്‍ ഫ്രാൻസില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. അംബാലയിലെയും ഹാഷിമാരയിലെയും വ്യോമതാവളങ്ങളിലാണ് ഇവയുള്ളത്. ഇതിന് ശേഷം ഫ്രാൻസുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ കരാറാണിത്.

TAGS : LATEST NEWS
SUMMARY : India signs Rs 63,000 crore deal with France for 26 Rafale fighter jets for Navy

Savre Digital

Recent Posts

അധോലോക കുറ്റവാളി സല്‍മാൻ ത്യാഗിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…

38 minutes ago

കനത്ത മഴ; കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…

1 hour ago

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹർജി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച്‌ തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…

1 hour ago

ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…

2 hours ago

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…

2 hours ago

ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…

2 hours ago