ബെംഗളൂരു: വസ്തുനികുതി അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയതിന് എംജി റോഡിലെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബിബിഎംപി. മിത്തൽ റോഡിലെ പ്രോ ഫിനാൻഷ്യൽ സർവീസസ്, അമിതാബ് ഗോയൽ, ശാന്തി ആർ റാവു, ലക്ഷ്മി പ്രിസിഷൻ സ്ക്രൂസ് ലിമിറ്റഡ് എന്നിവയാണ് ബിബിഎംപി ഇടപെട്ട് അടച്ചത്.
ബിബിഎംപിയുടെ വൺ-ടൈം സെറ്റിൽമെൻ്റ് (ഒടിഎസ്) സ്കീം പ്രകാരം, ബാക്കി വന്ന നികുതി കുടിശ്ശിക അടച്ചുതീർക്കാൻ കമ്പനികൾക്ക് നിരവധി തവണ അവസരം നൽകിയിരുന്നു. എന്നാൽ പണം അടക്കാൻ കമ്പനി തയ്യാറാകാതെ വന്നതോടെയാണ് ഇവ അടച്ചുപൂട്ടിയതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
നഗരത്തിൽ മൊത്തം 2,418 സ്ഥാപനങ്ങൾ വസ്തു നികുതി അടയ്‌ക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വഴി 66 കോടി രൂപയുടെ നഷ്ടമാണ് ബിബിഎംപി ഉണ്ടായിരിക്കുന്നത്. ഉടൻ തന്നെ കുടിശ്ശിക അടക്കാൻ തയ്യാറാകാത്ത മുഴുവൻ വസ്തുക്കളും കണ്ടുകെട്ടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിലുടനീളമുള്ള 115 സ്ഥാപനങ്ങൾ ബിബിഎംപി സീൽ ചെയ്തതായും തുഷാർ ഗിരിനാഥ് കൂട്ടിച്ചേർത്തു.
TAGS: BENGALURU | BBMP
SUMMARY: BBMP seals four buildings on Bengaluru’s MG Road for defaulting property tax
ബെംഗളൂരു: കെഎൻഎസ്എസ് ശിവമൊഗ്ഗ കരയോഗം കുടുംബസംഗമം ശിവമൊഗ്ഗയിലെ സാഗർ റോഡിലുള്ള ശ്രീ ദ്വാരക കൺവെൻഷൻ എ സി ഹാളിൽ വെച്ച്…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിജിലന്റെ തിരോധാനത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ചുരുളഴിയുന്നു. യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് സുഹൃത്തുക്കളെന്ന്…
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍…
താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികള്‍ ആര്‍. മുരളീധര്‍ - പ്രസിഡന്‍റ് മാതൂകുട്ടി ചെറിയാന്‍-…