ന്യൂഡൽഹി: നിയന്ത്രണരേഖയിലും ജമ്മു കശ്മീര്‍ രാജ്യാന്തര അതിർത്തിയിലും പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പിനെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് സംഭാഷണം നടത്തി. നിയന്ത്രണ രേഖയിൽ (എൽഒസി) ആവർത്തിച്ചുള്ള ഈ ലംഘനങ്ങൾക്കെതിരെ ഇന്ത്യ പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ജമ്മുവിലെ പരാഗ്വാൾ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം വെടിയുതിർത്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ട്. ഇന്ത്യൻ സൈനിക നടപടിക്ക് പാകിസ്ഥാൻ സൈന്യം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കരസേനയും നാവികസേനയും ജാഗ്രതയിലാണെന്നും അവകാശപ്പെട്ടിരുന്നു. വ്യോമാതിർത്തിയിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ പാകിസ്ഥാൻ വ്യോമസേന പറക്കൽ പ്രവർത്തനങ്ങൾ 50 ത്തിലധികം കുറച്ചതായും അവശ്യ ദൗത്യങ്ങളിൽ മാത്രം പ്രവർത്തനം പരിമിതപ്പെടുത്തിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യൻ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം പാകിസ്ഥാൻ മന്ത്രി രംഗത്തെത്തിയിരുന്നു.
TAGS: NATIONAL | PAKISTAN
SUMMARY: India caution Pak against ceasefire at Loc
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…