ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.
ജീവിതത്തിലെ വിഷമഘട്ടത്തിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു. തനിക്കും തൻ്റെ പ്രിയപ്പെട്ടവർക്കും ബുദ്ധിമുട്ടുള്ള സമയമാണെന്നും അല്ലു അർജുൻ പറഞ്ഞു. പുഷ്പ 2 ചിത്രത്തിന്റെ സ്ക്രീനിംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 35കാരിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ അല്ലു അർജുനും സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ സിറ്റി പോലീസ് കേസെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത അല്ലു അർജുനെ കീഴ്ക്കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ പിന്നീട് നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
TAGS: NATIONAL | ALLU ARJUN
SUMMARY: Will abide for the law, allu arjun responds after released from jail on bail
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…