Categories: NATIONALTOP NEWS

നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്;: അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, സിക്കിമിൽ 32 അംഗ നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ആണ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനൊപ്പമാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് നടന്നത്.

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേർ എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ബിജെപി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ബാക്കി 50 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആണ് നടക്കുന്നത്. 2019ൽ 41 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.

സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിങ്, മുൻ ഫുട്‌ബോൾ താരം ബൈചൂങ് ബൂട്ടിയ തുടങ്ങിയവരാണ് സംസ്ഥാനത്ത് നിന്നും ജനവിധി തേടുന്ന പ്രമുഖർ. 2019ൽ 17 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോർച്ച അധികാരം പിടിക്കുകയായിരുന്നു. എതിർകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് ലഭിച്ചത്.
<br>
TAGS: LATEST NEWS, ELECTION, ARUNACHAL PRADESH, SIKKIM

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

8 minutes ago

കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…

1 hour ago

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…

1 hour ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

2 hours ago

ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…

2 hours ago

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…

3 hours ago