ന്യൂഡല്‍ഹി: ജിഎസ്ടിയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. .ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന അൻപത്തി മൂന്നാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം അവലോകനം ചെയ്യും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത.
ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ചേരുന്നത്. പ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടാകും. നികുതിദായകര്‍ക്ക് സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇത്തവണത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. പൊതു ബജറ്റിന് മുന്നോടിയായി ചേരുന്ന യോഗത്തിലും മന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുക്കും.
മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗം 2023 ഒക്ടോബർ ഏഴിന് നടന്നിരുന്നു. അതിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുത്തിരുന്നു.
ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകള്‍ക്കായുള്ള യോഗവും ചേരും.
<BR>
TAGS :AADHAR | GST COUNCI | NIRMALA SITHARAMAN
SUMMARY : Crucial GST meeting today; GST registration, Aadhaar biometric likely to be mandatory
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…