Categories: BENGALURU UPDATES

നിശാ പാർട്ടിയിൽ പങ്കെടുത്തത് നടി ഹേമ തന്നെ; സ്ഥിരീകരിച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് സിറ്റി പോലീസ്. പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു. പിന്നീട് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദായനന്ദ സ്ഥിരീകരിക്കുകയായിരുന്നു. താന്‍ ഹൈദരാബാദിലെ ഫാം ഹൗസിലാണെന്ന് അവകാശപ്പെട്ട് ഹേമ വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.

ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ദയാനന്ദ പറഞ്ഞു. തിങ്കളാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന തെലുഗു നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നായി നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ബ്ലഡി മസ്‌കാര, റാബ്‌സ്, കയ്വി തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍കോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജി.ആര്‍. ഫാംഹൗസ്.

 

Savre Digital

Recent Posts

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 seconds ago

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…

8 minutes ago

വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ്…

9 minutes ago

ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന…

57 minutes ago

ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം

ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപം തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ…

1 hour ago

ബിഹാര്‍ തിരഞ്ഞെടുപ്പ്: അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം

ബെംഗളൂരു: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 6, 11 തീയതികളില്‍…

1 hour ago