ആലപ്പുഴ: കൊല്ലപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 22 പേർക്ക് പരുക്കേറ്റു. അധ്യാപകരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്.
എറണാകുളത്ത് നിന്ന് ചേർത്തലയ്ക്ക് വരികയായിരുന്ന ആശീർവാദ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. കാലിത്തീറ്റ ഇറക്കിയ ശേഷം റോഡിന്റെ ഒരുവശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. യാത്രക്കാരുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ മൂക്കിന്റെ എല്ലിന് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
TAGS: KERALA | ACCIDENT
SUMMARY: Over 22 injured after bus rams into lorry
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…