Categories: KARNATAKATOP NEWS

നീറ്റ് പരീക്ഷക്കെതിരായ പ്രമേയം നിയമസഭയിൽ പാസാക്കി

ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയം കർണാടക നിയമസഭയിൽ പാസാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രമേയത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുമതി നല്‍കണമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നീറ്റിനെതിരായ പ്രമേയത്തിന് പുറമേ, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ലോക്‌സഭ, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള മണ്ഡലങ്ങളുടെ അതിർത്തി നിർണയം എന്നിവക്കെതിരെയുള്ള പ്രമേയങ്ങള്‍ക്കും നിയമസഭ അനുമതി നൽകിയിട്ടുണ്ട്.

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലും കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയിരുന്നു. ബിബിഎംപി പുനസംഘടിപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറി ബി. എസ്. പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സമിതി രൂപീകരിച്ച് ഈ മാസം ആദ്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നഗരം ഭരിക്കാനായി ആസൂത്രണവും സാമ്പത്തിക അധികാരവുമുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) രൂപീകരിക്കാൻ കരട് ബില്ലിൽ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സെൻസസും അതിർത്തി നിർണയ നടപടികളും ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.

TAGS: KARNATAKA | NEET EXAM
SUMMARY: Karnataka passes resolution against NEET

Savre Digital

Recent Posts

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

6 minutes ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

16 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

57 minutes ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

1 hour ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

9 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

10 hours ago