ന്യൂഡൽഹി: ബിഹാറിലെ നീറ്റ്-യുജി ചോദ്യപേപ്പേർ ചോർച്ച കേസിൽ മുഖ്യപ്രതിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. റോക്കി എന്ന രാകേഷ് രഞ്ജൻ ആണ് പിടിയിലായത്. വ്യാഴാഴ്ച പട്നയിൽ നിന്നാണ് ഇയാളെ സി ബി ഐ സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
റോക്കിയുടെ അറസ്റ്റിന് ശേഷം, പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തി. പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. റോക്കി ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ഹോട്ടൽ നടത്തിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. നീറ്റ് യു ജി ചോദ്യപേപ്പർ ചോർന്നുകിട്ടിയത് റോക്കിക്കാണ്. തുടർന്ന് അയാൾ ഇത് ചിന്തു എന്ന മറ്റൊരാൾക്ക് അയച്ചു. ചിന്തുവാണ് വിദ്യാർഥികൾക്ക് ഇതിന്റെ കോപ്പി കൈമാറിയത്
കഴിഞ്ഞ ദിവസം പട്നയിൽ നിന്ന് രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 27-നാണ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച കേസിലെ ഏഴാം പ്രതിയെ ഝാർഖണ്ഡിലെ ധൻബാദിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
<br>
TAGS : NTA-NEET2024 | CBI
SUMMARY : NEET UG question paper leak: Mastermind in CBI custody
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…