ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ ആറുമാസത്തോളം പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ. ഉത്തർ പ്രദേശ്, കാൻപൂർ കോച്ചിങ് സെന്റെറിലെ അധ്യാപകരായ സാഹിൽ സിദ്ദിഖി, വികാസ് പോർവാൾ എന്നിവരാണ് അറസ്റ്റിലായത്. ഫത്തേപൂരിൽ നിന്നുള്ള വിദ്യാർഥിനിയെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇരുവരും ആറ് മാസത്തോളം പീഡിപ്പിച്ചതെന്ന് കല്യാൺപുർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഭിഷേക് പാണ്ഡെ പറഞ്ഞു.
2022-ന് ഡിസംബറിൽ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാനായി പ്രതികളിലൊരാളായ സാഹിൽ സിദ്ദിഖി വിദ്യാർഥിനിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. ഫ്‌ളാറ്റിലെത്തിയ വിദ്യാർഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പ്രതി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടിയാണ് പിന്നീടുള്ള നാളുകളിൽ പീഡനം തുടർന്നത്. ഇതിന് ശേഷമാണ് വികാസ് പോർവാളും കുട്ടിയെ പീഡനത്തിരയാക്കിയത്.
സംഭവം ആവർത്തിച്ചതോടെ കുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്. സാഹിൽ സിദ്ദിഖിനെതിരെ മുൻപും പീഡന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
TAGS: NATIONAL | ARREST
SUMMARY: Two teachers arrested for raping minor neet student
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…