ന്യൂഡല്‍ഹി: ന്യൂസിലാഡിലേക്ക് നടക്കുന്ന അനധികൃത നഴ്സിംങ് റിക്രൂട്ട്മെന്റിൽ ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുളള നഴ്സിങ് പ്രൊഫഷണലുകൾ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലാൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിർദ്ദേശം നൽകിയത്. CAP-ൽ പങ്കെടുക്കാൻ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാർത്ഥികൾ നൽകുന്നുണ്ട്.
(CAP) പൂർത്തിയാക്കിയിട്ടും നഴ്സിംങ് കൗൺസിൽ റജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാൻഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലാന്റിൽ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്. ന്യൂസിലാൻഡിലെ നഴ്സിങ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാൻ കഴിയും.
<BR>
TAGS : NURSING | RECRUITMENT | FAKE JOB
SUMMARY : Illegal recruitment of nurses to New Zealand; Ministry of External Affairs with warning
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…