ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുന ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. എന്‍ ഡി ആര്‍ എഫും എസ് ഡി ആര്‍ എഫും നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് സുമിത മീന എന്ന കുട്ടിയെ പുറത്തെടുത്തത്. രഘോഗറിലെ ജന്‍ജലി പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
140 അടിയോളം താഴ്ചയിലേക്കു വീണ കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കാണാതായ കുട്ടിയെ അന്വേഷിച്ചെത്തിയ കുടുംബമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
എസ് ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തി കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും രക്ഷാദൗത്യം ആരംഭിക്കുകയും ചെയ്തു. 16 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിക്കാനായത്.
TAGS : LATEST NEWS
SUMMARY : A ten-year-old boy who fell into a tubewell was rescued
കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…
ബെംഗളൂരു: വിജയനഗര ഹൊസ്പേട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ്റെ പുതുവത്സരാഘോഷം 4 ന് രാവിലെ 10 മുതൽ മീർ…
ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…
ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…