പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ (109) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂരിലാണ് അന്ത്യം. ജില്ലയിലെ തെക്കംപട്ടിയിൽ ദേവലാപുരം ഗ്രാമത്തിൽ മരുതാചല മുതലിയാരുടെയും വേലമ്മാളിൻ്റെയും മകളായി 1914ലാണ് രംഗമ്മാൾ എന്ന പാപ്പമ്മാൾ ജനിച്ചത്. അച്ഛനും അമ്മയും നേരത്തേ നഷ്ടപ്പെട്ട പാപ്പയേയും സഹോദരിമാരേയും മുത്തശ്ശിയാണ് വളർത്തിയത്. ഒരു ചെറിയ പലഹാരക്കടയാണ് പാപ്പമ്മാളിന്റെ വിജയയാത്രയുടെ മൂലധനം.
അവിടെനിന്ന് കിട്ടിയ ലാഭം കൂട്ടിക്കൂട്ടിവച്ച് പത്തര ഏക്കർ ഭൂമി വാങ്ങി കൃഷിയിറക്കി. സഹോദരങ്ങൾക്കും അവരുടെ കുടുംബത്തിനും വേണ്ടതെല്ലാം നൽകിക്കഴിഞ്ഞ് തനിക്കായി കിട്ടിയ രണ്ടര ഏക്കർ ഭൂമിയിൽ റാഗിയും തിനയും മറ്റു പച്ചക്കറികളും കൃഷി ചെയ്തായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പാപ്പമ്മാളുടെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊണ്ട് രാജ്യം 2021 ല്‍ അവര്‍ക്ക് പത്‌മശ്രീ നല്‍കി.
സജീവ ഡിഎംകെ പ്രവര്‍ത്തക കൂടിയായിരുന്നു പാപ്പമ്മാള്‍. പാപ്പമ്മാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 2023ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ മില്ലെറ്റ്‌സ് കോൺഫറൻസിൽ പാപ്പമ്മാൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ജൈവ കൃഷിയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചിരുന്നു.
TAGS: PAPPAMMAL | DEATH
SUMMARY: Padmasree Awardee Pappammal dies
ന്യൂഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലില്‍ നിന്ന്…
കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ,…
തിരുവനന്തപുരം: വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യൻ റെയില്‍വേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്.…
ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിന്‍റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ…
മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എ.ഐ 130…