കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ ട്രെയിന്‍ പാളംതെറ്റി. സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളംതെറ്റിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വീക്ക്‍ലി ട്രെയിനായ സെക്കന്തരാബാദ്-ഷാലിമാർ എക്സ്പ്രസ് 40 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ നാൽപൂരിൽ വെച്ചാണ് പാളം തെറ്റിയത്.
പാളം തെറ്റിയ നാല് കോച്ചുകളില്‍ ഒരു പാഴ്സല്‍ വാനും ഉള്‍പ്പെടുന്നു. ആളപായമോ പരുക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. ട്രെയിൻ പാളംതെറ്റിയതിന് പിന്നാലെ ആക്സിഡന്റ് റിലീഫ് വാനും മെഡിക്കൽ റിലീഫ് ട്രെയിനും സാന്ദ്രാഗച്ചിയിൽ നിന്നും ഖരാഖ്പൂരിൽ നിന്നുമെത്തി. യാത്രക്കിടെ വഴിയിൽ കുടുങ്ങിയവരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ റെയില്‍വേ ബസുകളും തയാറാക്കിയിട്ടുണ്ട്.
<BR>
TAGS : TRAIN DERAILED | RAILWAY
SUMMARY : Train derailed in West Bengal
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…