ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചതെന്നാണ് വിവരം.
എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെ ജമ്മു കാശ്മീലെ പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് അതിർത്തിയില്‍ നിന്ന് പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 22 ന് ബൈസരൻവാലിയില്‍ ഭീകരർ നടത്തിയ ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഷളായ ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബിലാല്‍ പിടിയിലായിരിക്കുന്നത്.
TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack; One person suspected to be part of the gang arrested
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…