പാകിസ്ഥാനില്‍ ആഭ്യന്തര കലാപം. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധമേന്തിയ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി. പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.
ബചൂച് ലിബറേഷന്‍ ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈനികര്‍ സഞ്ചരിച്ച ഒരു ട്രെയിന്‍ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബലൂച് വിമതരുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
<BR>
TAGS : CIVIL WAR | PAKISTAN
SUMMARY : Civil unrest in Pakistan; Baloch rebels take control of Mangocher
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…