ന്യൂഡൽഹി: പാകിസ്ഥാനെ ഇന്ത്യ വിശ്വസിക്കരുതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ). പാകിസ്ഥാന് എതിരായി ഇന്ത്യ സ്വീകരിക്കുന്ന ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ബി.എല്‍.എ പറഞ്ഞു. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാനെ നേരിട്ടോളാമെന്നാണ് ബിഎല്‍എയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാകിസ്ഥാന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്നും ബി.എല്‍.എ പറഞ്ഞു.
സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്ഥാന്‍ പറയുന്നത് വിശ്വസിക്കരുത്. അതെല്ലാം യുദ്ധതന്ത്രങ്ങളും വഞ്ചനയും താൽക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബി.എല്‍.എ പ്രസ്താവിച്ചു.
ബലൂചിസ്താൻ പ്രത്യേക പ്രവിശ്യക്ക് സ്വയം ഭരണാവകാശം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംഘടനയാണ് ബി.എല്‍.എ. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യം പരമാവധി ഉപയോഗിച്ച് പാകിസ്ഥാന്‍ ആര്‍മിക്ക് നേരെ നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ച ബിഎല്‍എ നടത്തിയത്. പാകിസ്ഥാന്‍ ആര്‍മി സൈറ്റുകളും ഇന്റലിജന്‍സ് കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യം വച്ച് തങ്ങള്‍ 71 ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 51 പ്രദേശങ്ങളും ബലൂചിസ്ഥാനിലാണെന്നുമാണ് ബി.എല്‍.എയുടെ അവകാശവാദം. അതേസമയം ഒരു വിഘടനവാദി സംഘടനയാണെന്ന വാദം പൂര്‍ണമായി തള്ളുന്ന ബി.എല്‍.എ തങ്ങള്‍ ബലൂചിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
<br>
TAGS : BALOCH LIBERATION ARMY | INDIA PAKISTAN CONFLICT
SUMMARY : India should not trust Pakistan, full support for India’s anti-terror measures: Baloch Liberation Army
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…