ന്യൂഡൽഹി: ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്‍റന്‍ താരം പി വി സിന്ധുവും ടേബിൾ ടെന്നിസ് താരം എ.ശരത്ത് കമലും ഇന്ത്യന്‍ പതാകയേന്തും. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന്‍ നാരംഗായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി.ടി. ഉഷ അറിയിച്ചു.
ഇതിഹാസ ബോക്‌സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്‍കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില്‍ അറിയിച്ചിരുന്നു. മാര്‍ച്ചിലാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ (ഐ ഒ എ) മേരി കോമിനെ സംഘത്തിന്റെ നേതൃത്വമേല്‍പ്പിച്ചിരുന്നത്.
രാജ്യത്തെ നയിക്കാന്‍ ഒരു ഒളിംപിക് മെഡല്‍ ജേതാവിനെ തേടുകയായിരുന്നുവെന്നും യുവതാരമായ ഗഗന്‍ നാരംഗ്, മേരി കോമിന് പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും പി ടി ഉഷ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
<BR>
TAGS : 2024 PARIS OLYMPICS
SUMMARY : Paris Olympics: PV Sindhu, Sarath and the Indian flag
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…