രാജ്യത്തിന്റെ ബോക്സിംഗ് ഇതിഹാസം മേരി കോം ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചു. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് താരത്തിന്റെ വിശദീകരണം. മേരി കോമിന്റെ രാജിക്കത്ത് ലഭിച്ചതായും തീരുമാനം മാനിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി. ടി. ഉഷ അറിയിച്ചു.
കൂടിയാലോചനകൾക്ക് ശേഷം പകരക്കാരനെ നിശ്ചയിക്കാനാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം. രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെന്തും താൻ ചെയ്യുമെന്ന് മേരി കോം പറഞ്ഞു. എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യൻ നായക സ്ഥാനം വഹിക്കാൻ തനിക്ക് കഴിയില്ല. ഏറ്റെടുത്ത പ്രവർത്തിയിൽ നിന്ന് പിന്മാറുന്നത് ദുഃഖകരമാണ്. എന്നാൽ മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. തന്റെ രാജ്യത്തെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒളിമ്പിക്സ് വേദിയിൽ താനുണ്ടാവുമെന്നും മേരി കോം വ്യക്തമാക്കി.
ഒളിമ്പിക്സിൽ മെഡൽ ജേതാവായ ബോക്സിംഗ് താരത്തിന്റെ സേവനം നഷ്ടമായതിൽ ദുഖമുണ്ടെന്ന് പി. ടി. ഉഷ പറഞ്ഞു. ഒളിമ്പിക്സ് വേദിയിൽ മേരി കോമിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പി.ടി. ഉഷ വ്യക്തമാക്കി.
The post പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു appeared first on News Bengaluru.
Powered by WPeMatico
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…