Categories: SPORTSTOP NEWS

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഷൂട്ടിംഗ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി സ്വപ്‌നില്‍ കുശാലെ

പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ഷൂട്ടിങ്ങില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടിയതോടെയാണ് മെഡല്‍ നേട്ടം മൂന്നായി ഉയർന്നത്. പുരുഷൻമാരുടെ 50 മീറ്റർ എയർ റൈഫിള്‍ ത്രീ പൊസിഷൻ വിഭാഗത്തിലാണ് 28കാരൻ മെഡല്‍ വെടിവെച്ചിട്ടത്. പാരിസില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങില്‍ നിന്നാണ്.

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നില്‍ സുരേഷ് കുസാലെ 2022 ല്‍ ഈജിപ്തിലെ കെയ്റോയില്‍ നടന്ന ലോക ചാമ്പ്യാൻഷിപ്പിലാണ് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസില്‍ ടീം ഇനത്തില്‍ താരം സ്വർണം നേടിയിരുന്നു.

10 മീറ്റർ എയർ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ മനു ഭാക്കറിലൂടെയാണ് പാരീസില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ മെഡലിലും മനു പങ്കാളിയായി. 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സരഭ്‌ജോത് സിങ്ങും മനുവും വെങ്കലം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിന് ശേഷം ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ മെഡല്‍ ലഭിച്ചിരുന്നില്ല. 451.4 പോയന്റ് നേടിയാണ് സ്വപ്‌നില്‍ മൂന്നാമതെത്തിയത്.

TAGS : 2024 PARIS OLYMPICS | SHOOTING
SUMMARY : Paris Olympics: Kusale wins bronze in India’s shooting

Savre Digital

Recent Posts

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ക്കം ആ​ങ്ങാ​വി​ള​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​യി​ക്ക​ര ക​ട​വി​ൽ അ​ബി, വ​ക്കം ചാ​മ്പാ​വി​ള…

4 hours ago

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…

5 hours ago

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…

6 hours ago

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…

8 hours ago

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…

8 hours ago

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…

8 hours ago