മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ബോളിവുഡ് നടന്മാർക്കെതിരെ നോട്ടീസ്. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. താരങ്ങളെ ജയ്പൂർ ഉപഭോക്തൃ തർക്ക പരിഹാര സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മാർച്ച് 19-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
പാൻ മസാലയുടെ പരസ്യത്തിൽ കുങ്കുമപ്പൊടി അടങ്ങിയിട്ടുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ജയ്പുർ സ്വദേശിയായ യോഗേന്ദ്ര സിംഗാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. കിലോയ്ക്ക് നാല് ലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവ് അഞ്ച് രൂപയ്ക്ക് വിൽക്കുന്ന പാൻ മസാലയിൽ ഉൾപ്പെടുത്താനാകില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.
TAGS: NATIONAL
SUMMARY: Notice against bollywood stars in pan masala ad
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…