പിതാവിന്റെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം. പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയിലാണ് സംഭവം.
സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്. കാലങ്ങളായി ഇയാള്‍ രോഗബാധിതനുമായിരുന്നു. എന്നാല്‍ ഞായറാഴ്ച ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തു താസിച്ചിരുന്ന മൂത്തമകന്‍ കിഷനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് കിഷന്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ അച്ഛന്‍ താമസിച്ചിരുന്നിടത്തു തന്നെ സംസ്‌കരിക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണെന്ന് ഇളയമകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി.
എന്നാല്‍ മദ്യലഹരിയിലായിരുന്ന കിഷന്‍ പിതാവിന്റെ മൃതദേഹം പാതി മുറിച്ച് സംസ്‌കാരത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു.
TAGS : LATEST NEWS
SUMMARY : Dispute over father’s cremation:
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…