Sunday, August 17, 2025
23.6 C
Bengaluru

പി. പി. ദിവ്യയ്ക്ക് ക്രിമിനൽ മനോഭാവം; യാത്രയയപ്പ് ചടങ്ങിൽ എത്തിയത് ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയത് ആസൂത്രിതമായെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമായിരുന്നു അതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും, ഒളിവില്‍ കഴിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും, ഉപഹാര വിതരണം ചെയ്യുന്നതിനായി ദിവ്യ യാത്രയയപ്പ് വേദിയിൽ നിൽക്കാതിരുന്നത് ക്ഷണമില്ലെന്നതിന് തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ ചിത്രീകരിക്കാൻ ആളെ ഏർപ്പാടാക്കിയതും ദിവ്യതന്നെയാണെന്നാണ് വിവരം. ഇതിലൂടെ തന്നെ ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നുമാണ് കളക്ടർ മൊഴി നൽകിയത്. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടർ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം.

TAGS: KERALA | NAVEEN BABU DEATH
SUMMARY: Remand report clears on criminal mentality of PP Divya

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട്...

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം...

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ...

‘ആരോപണവുമായി കുറച്ചു വാനരന്മാർ ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി....

മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിര്‍ദേശം നല്‍കി അധികൃതര്‍

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു...

Topics

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

Related News

Popular Categories

You cannot copy content of this page