Categories: KERALATOP NEWS

പി.വി അൻവർ എം.എൽ.എക്കെതിരെ ഫോൺ ചോർത്തലിൽ കേസ്

കോട്ടയം: ഫോണ്‍ ചോര്‍ത്തിയതിന് പി വി അന്‍വര്‍ എം എല്‍ എക്കെതിരെ കേസെടുത്ത് പോലീസ്. കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസെടുത്തത്. പൊതു പ്രവര്‍ത്തകന്‍ കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നൽകിയ പരാതിയിലാണ് കേസ്. ഫോൺ ചോർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചുവെന്നാണ് കേസ്.

അൻവറിന്റെ വെളിപ്പെടുത്തൽ സ്വകാര്യതലംഘനമാണെന്നും പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഫോൺ ചോർത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പി.വി അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.

നിയമപരമായ അനുമതിയില്ലാതെ ഫോൺ ചോർത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. ഫോൺ ചോർത്തൽ സംബന്ധിച്ച് രാജ്ഭവൻ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.
<br>
TAGS : PV ANVAR MLA | CASE REGISTERED
SUMMARY : Phone hacking case against PV Anwar MLA

Savre Digital

Recent Posts

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…

48 seconds ago

എഡിജിപി അജിത് കുമാറിനുള്ള വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…

29 minutes ago

സ്കൂളില്‍ എത്താൻ വൈകിയതിന് വിദ്യാര്‍ഥിയെ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ഇരുട്ട് മുറിയില്‍ ഇരുത്തി; പരാതിയുമായി രക്ഷിതാക്കള്‍

എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…

2 hours ago

പാലിയേക്കര ടോള്‍ പ്ലാസ; ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച്‌ സുപ്രിം കോടതി

ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…

2 hours ago

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…

3 hours ago

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ഇത്തവണ 1090 പേര്‍ക്കാണ് മെഡല്‍

ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച്‌ ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍…

4 hours ago