Categories: NATIONALTOP NEWS

പൂനെ പോര്‍ഷെ അപകടം; പ്രതിയുടെ പിതാവിനും മുത്തച്ഛനും ജാമ്യം

പുനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരന്റെ പിതാവിനും മുത്തച്ഛനും ജാമ്യം അനുവദിച്ചു. കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയ കേസില്‍ കോടതി ജാമ്യം അനുവദിച്ചതായി പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീല്‍ അറിയിച്ചു.

17 വയസ്സുകാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. എന്നാല്‍ അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നതായി വ്യാജമൊഴി നല്‍കാന്‍ കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതിരുന്നു. ഡ്രൈവര്‍ ഗംഗാറാമിനെ വീട്ടില്‍ തടഞ്ഞു വെച്ചു എന്ന് പരാതി ലഭിച്ചിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ രക്ത സാമ്പിളുകള്‍ മാറ്റാന്‍ ശ്രമിച്ചതില്‍ കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമിത വേഗതയില്‍ എത്തിയ പോര്‍ഷെ ഇരുചക്രവാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവര്‍ കൊല്ലപ്പെട്ടത്.

TAGS : PUNE | PORSCHE ACCIDENT | BAIL
SUMMARY : Pune Porsche accident; Accused’s father and grandfather granted bail

Savre Digital

Recent Posts

നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…

6 minutes ago

ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സ്; വി​ധി ഇ​ന്ന്

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന്…

18 minutes ago

കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…

31 minutes ago

നേ​പ്പാളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ല്‍ നി​ന്നും തെ​ന്നി​മാ​റി വി​മാ​നം; ഒ​ഴി​വാ​യ​ത് വ​ന്‍​ദു​ര​ന്തം

കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…

42 minutes ago

നൂറ്‌ ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയം; റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും

തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…

9 hours ago

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…

9 hours ago