ബെംഗളൂരു: ബെംഗളൂരുവിൽ പെർമിറ്റ് നിയന്ത്രണങ്ങൾ ലംഘിച്ച് നിർമിക്കുന്ന കെട്ടിടങ്ങളിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് ബെസ്കോം അറിയിച്ചു. സിവിൽ ബോഡികൾ, സ്റ്റാറ്റിയൂട്ടറി അതോറിറ്റികൾ, പഞ്ചായത്ത് രാജ് വകുപ്പ്, ബിബിഎംപി എന്നീ ഏജൻസികൾ നേരിട്ട് ആവശ്യപ്പെടുന്ന കെട്ടിടങ്ങളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ബെസ്കോം അധികൃതർ പറഞ്ഞു.
കെട്ടിടത്തിന് പെർമിറ്റ് ഇല്ലെന്ന് കണ്ടെത്തിയാൽ ഉപഭോക്താക്കൾക്ക് ഏഴ് ദിവസത്തെ മുൻകൂർ അറിയിപ്പ് നൽകാൻ എല്ലാ ഫീൽഡ് ഓഫീസർമാർക്കും ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) ചീഫ് ജനറൽ മാനേജർ നിർദ്ദേശം നൽകി. ഏഴു ദിവസത്തിനുള്ളിൽ കെട്ടിടത്തിന് പെർമിറ്റ് ലഭിക്കാൻ ഉപയോക്താക്കൾ അതാത് മുനിസിപ്പൽ കോർപ്പറേഷനുകളെ സമീപിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ പെർമിറ്റ് ലഭിച്ചില്ലെങ്കിൽ വൈദ്യുതി വിതരണം ഉടൻ വിച്ഛേദിക്കുമെന്ന് ബെസ്കോം അധികൃതർ വ്യക്തമാക്കി.
TAGS: BENGALURU | BESCOM
SUMMARY: Bescom to cut power supply for illegal buildings in Bengaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…