Categories: KARNATAKATOP NEWS

പോക്സോ കേസ്; യെദിയൂരപ്പക്കെതിരായ സമൻസിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ഇടക്കാല ആശ്വാസം. യെദിയൂരപ്പയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പുറപ്പെടുവിച്ച സമൻസ് ഉത്തരവുകൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു. അടുത്ത വാദം കേൾക്കുന്നതുവരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്‌.

മാർച്ച്‌ 15ന് തന്നെ യെദിയൂരപ്പയോട് നേരിട്ട് ഹാജരാകാൻ ഫാസ്‌റ്റ് ട്രാക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ സമൻസിനെ ചോദ്യം ചെയ്‌തു ഹർജി നൽകുകയായിരുന്നു. ഫെബ്രുവരി 28ന് പോക്സോ കേസിൽ യെദിയൂരപ്പയ്‌ക്കെതിരെ കർണാടക സിഐഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി വീണ്ടും പരിഗണിച്ചിരുന്നു.

ജസ്‌റ്റിസ്‌ പ്രദീപ് സിംഗ് യെരൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2024 ഫെബ്രുവരി 2ന് ബെംഗളൂരുവിലെ വീട്ടിൽ നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ യെദിയൂരപ്പ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മയാണ് കേസ് നൽകിയത്. ഇതിന് പിന്നാലെ ഈ കുട്ടിയുടെ അമ്മ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മരണപ്പെടുകയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ അവരുടെ മരണത്തെയും മൃതദേഹം സംസ്‌കരിച്ചതിനെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചും ആരോപണങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

TAGS: POCSO | BS YEDIYURAPPA
SUMMARY: Hc stays summons against yediyurappa in pocso case

Savre Digital

Recent Posts

സഹപ്രവര്‍ത്തകരുമായി തര്‍ക്കം, സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി; 11 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിൽ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ…

4 minutes ago

ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു; ഭർത്താവിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു. ബാനസവാഡി…

52 minutes ago

വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത; ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,…

2 hours ago

രാജിയില്ലെന്ന് സൂചന; ട്രാൻസ്‌ജെൻഡർ അവന്തികയുടെ ആരോപണത്തിൽ മറുപടിയുമായി രാഹുൽ

പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…

3 hours ago

എയർടെൽ സേവനങ്ങൾ തടസ്സപ്പെട്ടു

ന്യൂഡൽഹി: രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി…

4 hours ago

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനം; സുപ്രീം കോടതി നിര്‍ദേശ പ്രകാരം വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള…

4 hours ago