ബെംഗളൂരു: ഒരു വ്യക്തിയോട് പോയി തൂങ്ങിച്ചാവൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ പുരോഹിതന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
ഇത്തരം പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്‍റെ ഭാര്യയുമായുള്ള പുരോഹിതന്‍റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുത്തുകയും പോയി തൂങ്ങിച്ചാവൂ എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ ദേഷ്യത്താൽ പറഞ്ഞതാണെന്നും, പുരോഹിതൻ പരാതിക്കാരന്‍റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിന്‍റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ പരാതിക്കാരന്‍റെ ഭീഷണിയെ തുടർന്ന് പുരോഹിതൻ ആത്മഹത്യ ചെയുകയായിരുന്നെന്നാണ് എതിർഭാഗം കോടതിയിൽ വാദിച്ചത്. വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതന്‍റെ ആത്മഹത്യ. എന്നാൽ ഹർജി കോടതി തള്ളി.
തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…
ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…
റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ…
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ…