ബെംഗളൂരു: പ്രതിശ്രുത വരനുൾപ്പെടെ ഒരു കുടുംബത്തില നാലുപേരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ചെന്നമ്മ സർക്കിളിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ബി.ജെ.പി നേതാവും ഗദഗ് ബെട്ടഗേരി മുൻസിപ്പൽ കൗൺസിൽ വൈസ് പ്രസിഡണ്ടുമായ സുനന്ദ ബക്കളെയുടെ വീട്ടിലാണ് കൂട്ടക്കൊല നടന്നത്. ബക്കളെയുടെ മകൻ കാർത്തിക് (27), ബന്ധുക്കളായ പരശുരാം ഹദിമനി (55), ഭാര്യ ലക്ഷ്മി (45), മകൾ അകൻഷാ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 17 ന് കാർത്തിക്കിൻ്റെ വിവാനിശ്ചയമായിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു കൊപ്പാളിൽ ഹോട്ടൽ വ്യാപാരിയായ പരശുരാമും കുടുംബവും.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടക്കായിരിക്കാം കൊലപാതകം നടന്നതെന്ന് ഗദഗ് എസ്.പി.ബി.എസ്. നെമഗൗഡ പറഞ്ഞു. ആഭരണങ്ങളും പണവും മോഷണം പോയില്ലെന്നും കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായും അക്രമികളെ ഉടൻ പിടികൂടുമെന്നും നെമഗൗഡ പറഞ്ഞു. ഗദഗ് ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്. കെ. പാട്ടീൽ വീടു സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
The post പ്രതിശ്രുത വരനടക്കം ഒരു കുടുംബത്തിലെ 4 പേരെ അജ്ഞാതർ കൊലപ്പെടുത്തി appeared first on News Bengaluru.
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…