ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെന്റ് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷിന്റെ നേട്ടം.
ടൂർണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്.
മാഗ്നസ് കാൾസണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോൾ ഇരുവർക്കും 22 വയസ്സായിരുന്നു. ചരിത്ര നേട്ടത്തിൽ ഗുകേഷിനെ അഭിനന്ദിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് പറഞ്ഞു.
ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്. 2024 ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള മത്സരത്തിൽ ഗുകേഷ് ഡിംഗ് ലിറനെ നേരിടും.
The post ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം appeared first on News Bengaluru.
ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20)…
തിരുവനന്തപുരം: വിസി നിയമനത്തില്‍ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം…
കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍. പതിമംഗലം സ്വദേശി പി…
കൊല്ലം: കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ.ആനന്ദ ഹരിപ്രസാദാണ് മരിച്ചത്.…
ബെംഗളൂരു: 1790 കിലോമീറ്റർ താണ്ടി ഉടമയെ തേടി ഡൽഹിയിൽ നിന്നു മണ്ഡ്യയിലെത്തി പ്രാവ്. ഒരു വയസ്സുകാരനായ അഭിമന്യുവെന്ന പ്രാവാണ് പ്രതികൂല…
കൊച്ചി: ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6 ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് - എറണാകുളം…