ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന വിജയങ്ങൾ നേടിയിരുന്നു.
ഉറുഗ്വേയ്‌ക്കെതിരെ 1-0 ന് വിജയിച്ചതോടെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പിക്കുകയായിരുന്നു. ബ്രസീലിനെ സ്വന്തം മണ്ണിൽ 4-1 ന് അർജന്റീന തോൽപ്പിച്ചു. ഏപ്രിൽ മാസത്തോടെ, ഫിഫ ലോക റാങ്കിംഗിൽ ഒന്നാം നമ്പർ ടീമായി അർജന്റീന രണ്ട് പൂർണ്ണ വർഷങ്ങൾ തികയ്ക്കും. നിലവിൽ 1,867 പോയിന്റുമായി ടീം പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്.
ലിയോണല്‍ മെസിയുടെ ക്യാപ്റ്റൻസിയിൽ അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്‍റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചിട്ടുണ്ട്.
TAGS: FIFA | FOOTBALL
SUMMARY: Argentina tops in Fifa ranking again
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന…