ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനാറിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബംഗ്ലാദേശ് സ്വദേശിയും മുഖ്യപ്രതി അക്തറുസ്സമാൻ ഷാഹിൻ്റെ കാമുകിയായ ശിലന്തി റഹ്മാൻ ആണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യു എസ് പൗരനാണ് അക്തറുസ്മാൻ.
കൊല്‍ക്കത്ത ന്യൂടണ്‍ ഏരിയയിലുള്ള ഇയാളുടെ വാടക വീട്ടിലാണ് എംപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അൻവാറുള്‍ കൊല്ലപ്പെടുമ്പോൾ ശിലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. ഇവർ മെയ് 15 നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് വിവരം. വാടക കൊലയാളിയായ അമാനുല്ല അമനുമൊത്താണ് ഇവർ മടങ്ങിയതെന്നും വാർത്തകള്‍ ഉണ്ട്.
അൻവാറുല്‍ അസിംനെ ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരാൻ ശിലാന്തിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. അക്തറുസ്സമാൻ ഷാഹിൻ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവർക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട എം.പി ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ശിലന്തിയെന്നാണ് അന്വേഷണ സംഘം കരുതന്നത്. ഇവരെ ധാക്ക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു.
പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവേന്നും അധികൃതർ വ്യക്തമാക്കി. എളുപ്പത്തില്‍ ദ്രവിക്കുന്നത് ഒഴിവാക്കാൻ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു. ബംഗ്ലാദേശ് ദേശീയപാർട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അൻവാറുള്‍ അസിം.
ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അൻവാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു. തുടർന്ന് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…