സൂറത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ 30-ാം വാർഡിലെ ബിജെപിയുടെ മഹിളാ മോർച്ചയുടെ നേതാവായ ദീപിക പട്ടേൽ (34) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിനു മുമ്പ് ബിജെപി കോർപ്പറേറ്റർ ചിരാഗ് സോളങ്കിയെ 15 തവണ ഫോൺവിളിച്ച് സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇവരുടെ രണ്ടുഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ചില ചാറ്റുകൾ ഡിലീറ്റുചെയ്തിട്ടുണ്ടെന്നും അവ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസവും 20 മുതൽ 25 തവണ വരെ സോളങ്കിയും ദീപികയും പരസ്പരം വിളിക്കാറുണ്ടായിരുന്നുവെന്ന് കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ തെളിഞ്ഞതായും പോലീസ് കൂട്ടിച്ചേർത്തു.
TAGS: NATIONAL | DEATH
SUMMARY: Bjp Mahila leader found dead, suicide suspected
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…