Categories: NATIONALTOP NEWS

ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരില്‍ മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് പേർ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ യെയ്‌സ്‌കുല്‍ എം.എല്‍.എ ഇലങ്‌ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.

ഇംഫാലിലെ കോണ്‍ഗ്രസ് ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവർ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ. അംഗോംച ബിമോല്‍ അകോയിജം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ മണിപ്പൂരിന്‍റെ ക്ഷേമത്തോടുള്ള ആത്മാർഥമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച്‌ ഡോ. അകോയിജം വ്യക്തമാക്കി.

The post ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരില്‍ മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…

42 minutes ago

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…

59 minutes ago

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

2 hours ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

2 hours ago

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…

3 hours ago

മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…

4 hours ago